പോഷക സംഘടനകൾ

VSSS പോഷക സംഘടനകൾ

യു.എ.ഇ യൂണിറ്റ്

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തു വരുന്നതും സ്ഥിരതാമസമാക്കിയിട്ടുള്ളതുമായ സമുദായ അംഗങ്ങളുടെ കൂട്ടായ്മയാണ് യു എ ഇ യൂണിറ്റ്. പ്രവാസ ജീവിതം നയിക്കുന്ന സമുദായ അംഗങ്ങൾ പരസ്പര സഹായഹസ്തങ്ങളായി പ്രവർത്തിക്കുകയും ഗൾഫ് മേഖലയിലെ തൊഴിൽ അവസരങ്ങൾ നാട്ടിലെ സമുദായ അംഗങ്ങളെ അറിയിക്കുകയും അനവധിയായ ജീവകാരുണ്യപ്രവർത്തനങ്ങളും സംഘടനയ്ക്ക് സാമ്പത്തിക പിന്തുണയും നൽകി വരുന്നതുമായ യു എ ഇ യൂണിറ്റ് എല്ലാ വർഷവും പ്ലസ് ടു പരീക്ഷയിൽ കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ഒരു പവൻ സ്വർണനാണയം സമ്മാനമായി നൽകിവരുന്നതുമാണ്.

വനിത സ്വയംസഹായ സംഘം

സമുദായത്തിലെ വനിതകളെ ബോധവൽക്കരിച്ച് ശക്തിപ്പെടുത്തുന്നതിനും പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്കും സംഘടനയുടെ നേതൃത്വത്തിലേക്കും കൊണ്ടുവരുന്നതിനും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുവാൻ പ്രാപ്തമാക്കുന്നതിനുമായിട്ടാണ് വനിതാ സ്വയം സഹായസംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. കേന്ദ്ര, ഏരിയ, യൂണിറ്റ് തലത്തിൽ വനിതാ കമ്മിറ്റികളും കുടുംബശ്രീ-അയൽക്കൂട്ടം മാതൃകയിൽ സംഘങ്ങളുമാണ് രൂപീകരിച്ചിട്ടുള്ളത്. നിലവിൽ 250 ലേറെ സംഘങ്ങൾ ചിട്ടയായി പ്രവർത്തിച്ചു വരുന്നതാണ്.

യൂത്ത് വിങ്

സമുദായത്തിലെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവൽക്കരണം നടത്തി സംഘടന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനും ഭാവി നേതൃത്വത്തെ വാർത്തെടുക്കുന്നതിനുമായിട്ടാണ് യുവജന വിഭാഗം രൂപീകരിച്ചിട്ടുള്ളത്. കേന്ദ്ര, ഏരിയ, യൂണിറ്റ് തലങ്ങളിൽ യൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതും യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസപ്രവർത്തനങ്ങളും മറ്റ് ജനകീയ പ്രവർത്തനങ്ങളും സംഘടിച്ച് വരുന്നതുമാണ്.

സൈനിക കൂട്ടായ്മ

പ്രതിരോധ സേനകളിൽ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സമുദായത്തിലെ സൈനികരുടെ കൂട്ടായ്മയാണ് VSSK. സമുദായത്തിലെ സൈനികരുടെയും കുടുംബങ്ങളുടെയും സംഘടനയുടെയും പൊതുവായ ക്ഷേമത്തിനും നന്മക്കും വേണ്ടി പ്രവർത്തിക്കുകയും സൈനിക സേവനത്തിൽ നിന്നും വിരമിച്ചു മടങ്ങി വരുന്ന അംഗങ്ങൾക്ക് ആദരമായി സ്വീകരണം നൽകി വരുന്നതുമാണ്.

എഡ്യൂക്കേഷൻ പ്രൊമോഷൻ ഗ്രൂപ്പ്

സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഏകോപ്പിപ്പിക്കുന്ന അക്കാഡമിക് ഗ്രൂപ്പാണ്. സമുദായത്തിലെ ഉന്നത വിദ്യാഭ്യാസം നേടിയവരും ഉയർന്ന ഉദ്യോഗസ്ഥാനങ്ങൾ വഹിക്കുന്നവരുമായ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ ഞായറാഴ്ചകളിലും ഗൂഗിൾ മീറ്റ് വഴി പഠന ക്‌ളാസുകൾ സംഘടിപ്പിച്ചു വരുന്നതാണ്.

കെ.എസ്.ആർ.ടി.സി കൂട്ടായ്മ

KSRTC യിൽ ജോലി ചെയ്തു വരുന്ന സമുദായ അംഗങ്ങളുടെയും കുടുംബങ്ങളുടെയും സംഘടനയുടെയും പൊതുവായ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി പ്രവർത്തിച്ചു വരുന്നതാണ്.